മൂന്നാർ: സൂര്യനെല്ലി, പാപ്പാത്തിച്ചോലയിൽ കൈയേറ്റം ഒഴിപ്പിക്കൽ നടപടി തുടങ്ങി.

പാപ്പാത്തിചോലയിൽ റവന്യൂ ഭൂമി കയ്യേറി നിർമിച്ച ഭീമൻ കുരിശാണ് ആദ്യം പൊളിച്ചുനീക്കുക. ഇതിനായി ദേവികുളം തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ പൊലീസടക്കം വൻ പൊലീസ് സംഘവും സ്ഥലത്ത് കാമ്പ് ചെയ്യുന്നുണ്ട്.

എക്സ്കവേറ്ററും ട്രാക്ടറും ഉൾപ്പെടെ സകല സന്നാഹങ്ങളോടും കൂടിയാണ് ദൗത്യ സംഘം കൈയേറ്റ ഭൂമിയിലെത്തിയത്. കൃത്യമായ വഴയില്ലാത്തതിനാൽ എക്സ്കവേറ്റർ ഉപയോഗിച്ച് വഴി വെട്ടിയാണ് സംഘം സ്ഥലത്തെത്തിച്ചേർന്നത്. വഴി മധ്യേ ചിലർ സംഘത്തെ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here