മൂന്നാര്‍: അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരിൽ ഇടുക്കി ജില്ലാ കലക്ടർ ജി.ആർ. ഗോകുലും സബ് കലക്ടർ വി. ശ്രീറാമും ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കാനായി 100 പൊലിസുകാരെയും കൊണ്ടു വന്നത് ശരിയല്ല. ഭരണം കയ്യേറാമെന്ന് സബ് കലക്ടറും മാധ്യമങ്ങളും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. കയ്യേറ്റമൊഴിപ്പിക്കുന്നതിനെതിരെ സി.പി.എം നേതാവും ദേവികുളം എം.എല്‍.എയുമായ എസ്. രാജേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. പൊലിസും സബ്കലക്ടറും ജനങ്ങളെ പേടിപ്പിക്കുകയാണ്. മൂന്നാറില്‍ യുദ്ധമൊന്നും ഇല്ലല്ലോ 144 പ്രഖ്യാപിക്കാനെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി കെപിസിസി ഇടക്കാല പ്രസിഡന്റ് എം.എം.ഹസൻ എതിർപ്പുമായി പ്രദേശിക നേതൃത്വം രംഗത്തെത്തി. ദുഖഃവെള്ളിയാഴ്ച പ്രാർഥിക്കാൻ സ്ഥാപിച്ച കുരിശാണ് പൊളിച്ചുനീക്കിയതെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here