മൂന്നാറില്‍ ഹരിത ട്രിബ്യൂണലിന്റെ നിര്‍ണ്ണായക ഇടപെടല്‍

0
4

ചെന്നൈ: മൂന്നാറിൽ പുതിയ കെട്ടിട നിർമ്മാണങ്ങൾക്കും നിലവിലുള്ളവയുടെ ലൈസൻസ് പുതുക്കുന്നതിനും കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ദേശീയ ഹരിതട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. റവന്യൂ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതിയില്ലാതെ മൂന്നാറിൽ പുതിയ കെട്ടിടങ്ങൾക്ക് അനുമതി നൽകരുതെന്ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. മൂന്നാർ കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നയം രൂപീകരിച്ചതായി സംസ്ഥാനസർക്കാർ ഹരിതട്രൈബ്യൂണലിനെ അറിയിച്ചു.

മൂന്നാർ കയ്യേറ്റമൊഴിപ്പിയ്ക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ലംഘിച്ച് ഒട്ടേറെ റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും പഞ്ചായത്ത് എന്‍.ഒ.സി നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഹരിതട്രൈബ്യൂണൽ ഉത്തരവ്. സർക്കാർ അനുമതിയുണ്ടെങ്കിൽ മാത്രമേ മേഖലയിൽനിന്നു മരം മുറിക്കാവൂ എന്നു ട്രൈബ്യൂണൽ നിർദേശിച്ചു. എന്നാൽ ഇപ്പോഴും മേഖലയിൽ കയ്യേറ്റം തുടരുകയാണെന്നു കേസിൽ കക്ഷി ചേർന്നു കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടറാമിനെയും കേസിൽ കക്ഷി ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here