മരട്: താല്‍ക്കാലിക പുന:രധിവാസം ആവശ്യമുള്ളവര്‍ അപേക്ഷിക്കാന്‍ നഗരസഭയുടെ നോട്ടീസ്

0

കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫഌറ്റുകളിലുള്ളവരുടെ പുന:രധിവാസ നടപടികളുമായി നഗരസഭ മുന്നോട്ട്. താല്‍ക്കാലിക പുന:രധിവാസം ആവശ്യമുള്ളവര്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിനു മുമ്പ് അപേക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഫഌറ്റുകളില്‍ നഗരസഭ നോട്ടീസ് പതിപ്പിച്ചു. ശക്തമായ പ്രതിഷേധമാണ് നഗരസഭയുടെ നടപടിക്കെതിരെ ഉടമകളുടെ ഭാഗത്തുനിന്നുണ്ടായത്.

ഉടമകള്‍ക്ക് ഒഴിയാനുള്ള സമയപരിധി ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ അവസാനിച്ചിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കാല്‍ നോട്ടീസിനെതിരെ ഫഌറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here