വിദേശ ഫോണ്‍കോളുകള്‍ സമാന്തര എക്‌സ്‌ചേഞ്ചിലൂടെ, പാലക്കാട് സ്വദേശി പിടിയില്‍

0
1

ഡല്‍ഹി: അനധികൃത ഫോണ്‍കോളുകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ശ്യംഖലയിലെ മലയാളി അറസ്റ്റില്‍. അനധികൃത വിദേശ ഫോണ്‍കോളുകള്‍ സാധ്യമാക്കുന്ന സമാന്തര എക്‌സ്‌ചേഞ്ച് നടത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് കുട്ടിയാണ് മുംബൈ പോലീസിന്റെയും മിലിട്ടറി ഇന്റലിജന്‍സിന്റെയും പടിയിലായത്. ചങ്ങരംകുളത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നിരവധി ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ വിദേശികളടക്കം അംഗങ്ങളായ ശൃംഖലയിലെ കണ്ണിയാണ് ഇയാളെന്നാണ് സൂചന. സിം ബോക്‌സ് എന്ന ഉപകരണം ഉപയോഗിച്ച് അന്താരാഷ്ട്ര ഫോണ്‍കോളുകള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തി രൂപഭേദം വരുത്തുന്ന സംവിധാനമാണ് പിടിച്ചെടുത്തിട്ടുള്ളത്. 2019 സെപ്തംബറില്‍ പ്രതിരോധ വിഭാഗത്തിന് ലഭിച്ച സംശയകരമായ ചില ഫോണ്‍കോളുകളാണ് അറസ്റ്റിലേക്ക് നയിച്ചത്. 2017 മുതല്‍ സംഘം പ്രവര്‍ത്തിച്ചു വരുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Mumbai Police and military intelligence  on Thursday busted illegal VOIP exchanges that were used to call defence persons seeking information related to key military installations. During the raid, one malayali accused, Muhammad kutty was arrested from Changermakulam.

LEAVE A REPLY

Please enter your comment!
Please enter your name here