തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് മരവിപ്പിച്ചു. ഉദ്യോഗസ്ഥതലത്തില്‍ സ്വീകരികേണ്ട തീരുമാനമല്ല ഇതെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. അസാധാരണ നടപടിയാണ് ഉണ്ടായത്. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചു. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കി.

15 മരങ്ങള്‍ മുറിച്ചുമാറ്റുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ അറിയാതെ തമിഴ്‌നാടിനു അനുമതി ലഭിച്ചത് വിവാദങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നു. താനോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് വനം മന്ത്രിയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here