ഇടുക്കി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനു മരം മുറിക്കുന്നതിനുള്ള അനുമതി നല്‍കാന്‍ സെപ്റ്റംബര്‍ 17നു ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനിച്ചുവെന്ന് കേരളം സുപ്രീം കോടതിയെയും അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി. പ്രകാശ് ഒക്‌ടോബര്‍ 27നു കൈമാറിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്.

നിര്‍മ്മാണ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും ചില മരങ്ങള്‍ മുറിക്കുന്നതിനു അനുമതി നല്‍കാനും സെപ്റ്റംബര്‍ 17നു ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനിച്ചിരുന്നുവെന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. മരം മുറിക്കു അനുമതി നല്‍കാന്‍ കൃത്യമായ ഫോര്‍മാറ്റില്‍ അനുമതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ട് തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.

യോഗം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് കേരളം സുപ്രീം കോടതിയിലും റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here