• Trivandrum Update:
    • തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നിട്ടില്ലെന്ന് ജലമന്ത്രി റോഷി അഗസ്റ്റിന്‍. സെക്രട്ടറിമാര്‍ യോഗം ചേര്‍ന്നിട്ടില്ല. ഇക്കാര്യം ജലവിഭവ വകുപ്പ് അഡീഷണല്‍ സെക്രട്ടറി തന്നോടു പറഞ്ഞുവെന്നും യോഗത്തിന്റെ രേഖയോ മിനിട്‌സോ ഇല്ലെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ല. വനം ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരുമാണ് സ്ഥലം സന്ദര്‍ശിച്ചത്. മരം മുറിക്കാനുള്ള തീരുമാനം ഒരു വകുപ്പും എടുത്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചെന്നൈ: മുല്ലപ്പെരിയാറിലെ മരം മുറിക്കാനുള്ള ഉത്തരവ് ഒറ്റദിവസം കൊണ്ടുണ്ടായതല്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. ഇതോടെ കേരള വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ ഉത്തരവ് സര്‍ക്കാര്‍ അറിഞ്ഞല്ലെന്ന വനം മന്ത്രി അടക്കമുള്ളവരുടെ വാദം ചോദ്യചിഹ്നമായി.

കേരള – തമിഴ്‌നാട് ഉദ്യോഗസ്ഥന്‍ സംയുക്ത പരിശോധന നടത്തിയെന്ന് വ്യക്തമാക്കി മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍ ഗുല്‍ഷന്‍ രാജ് നല്‍കിയ കത്താണ് തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ടത്. മേല്‍നോട്ട സമിതിയുടെ 14-ാം യോഗത്തിനോട് അനുബന്ധിച്ച് ജൂണ്‍ 11നാണ് തമിഴ്‌നാട് ഉദ്യോഗസ്ഥരും കേരളം വനംവകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തിയത്. ബേബി ഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങള്‍ മുറിക്കാന്‍ തീരുമാനമെടുത്തു. ഇതു സംബന്ധിച്ച് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കാനും സമിതി തമിഴ്‌നാടിനോട് നിര്‍ദേശിച്ചു.

മരം മുറിക്കാന്‍ കേരളത്തോട് രേഖാമൂലം അനുമതി തേടാനും മരം വെട്ടാന്‍ അനുമതി നല്‍കാന്‍ വനംവകുപ്പിനോട് നിര്‍ദേശിക്കണമെന്നു കേരളത്തിനോടും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പിന്നാലെയാണ് കേരള പിറവി ദിനം, നവംബര്‍ ഒന്നിന് ടി.കെ. ജോസിന്റെ ചേമ്പറില്‍ കൂടിയ യോഗത്തില്‍ മരങ്ങള്‍ മുറിക്കാന്‍ തീരുമാനമുണ്ടായത്.

ബേബി ഡാമിനു സമീപമുള്ള മരങ്ങള്‍ മുറിക്കാനുളള അനുമതി നല്‍കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ ഉത്തരവും തമിഴ്‌നാട് പുറത്തുവിട്ടതോടെയാണ് കേരള സര്‍ക്കാര്‍ വെട്ടിലായത്. അനുമതി നല്‍കി ഉത്തരവിട്ടതായി അറിയിച്ച്, നവംബര്‍ ആറിനു പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. സുനില്‍ ബാബുവിന്റെ കത്തും പുറത്തുവന്നിട്ടുണ്ട്. തമിഴ്‌നാട് ജലവിഭവ വകുപ്പിലെ പെരിയാര്‍ സ്‌പെഷല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കാണ് മറുപടികത്ത് നല്‍കിയിരിക്കുന്നത്.

മുറിക്കുന്ന മരം പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിനു പുറത്തേക്കു കൊണ്ടുപോകാന്‍ പാടില്ലെന്ന നിബന്ധനയും കത്തിലുണ്ട്.

Evidence has surfaced to prove that the decision to cut the trees at the baby dam near Mullaperiyar was taken after a joint inspection carried out by the officials from government of Tamil Nadu and forest officials of Kerala.
A the joint inspection, the chairman of the supervisory committee had written officially to the additional chief secretary (water resources) on September 3 in this regard.

LEAVE A REPLY

Please enter your comment!
Please enter your name here