ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഡിസംബര്‍ 10വരെ നിലനിര്‍ത്താന്‍ അനുമതി. കേസ് ഡിസംബര്‍ 10നു വീണ്ടും പരിഗണിക്കുന്നതുവരെ മേല്‍നോട്ട സമിതി നിര്‍ദേശിച്ച ജലനിരപ്പു തുടരാമെന്ന ഒക്‌ടോബര്‍ 28ലെ ഇടക്കാല ഉത്തരവു തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ അന്തിമ തീര്‍പ്പ് വേഗത്തിലുണ്ടാക്കാമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഒരുമിച്ച് പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here