തൊടുപുഴ: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. രാവിലെ എട്ടിനാണ് മൂന്നു, നാലു നമ്പര്‍ ഷട്ടറുകള്‍ തുറന്നത്. മഴ സാധ്യതയും നിലവിലെ ജനനിരപ്പും കണക്കിലെടുത്ത് ഇടുക്കി ഡാമും പത്തു മണിയോടെ തുറക്കും.

സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് – അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാലാണ് അധിക ജലം ക്രമീകരിക്കുന്നതിനായി ഇന്നു രാവിലെ 10 മണി മുതല്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി, 40 ക്യൂമെക്‌സ് നിരക്കില്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here