മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടിയായി, ഓറഞ്ച് അലര്‍ട്ട്

0

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി. അണക്കെട്ടില്‍നിന്നു ജലം പെരിയാറിലേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്ന് തമിഴ്‌നാട് ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചു. അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  ചെറുതോണിയില്‍നിന്നു വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. അതുകൊണ്ടു തന്നെ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍, പെരിയാര്‍ തീരത്തു താമസിക്കുന്നവര്‍ ജില്ലാ കലക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാംപുകളിലേക്ക് ഒഴിഞ്ഞുപോണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി അഭ്യര്‍ഥിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here