• Evening Update
    • മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍കൂടി തുറന്നു. കേരളം ആവശ്യപ്പെട്ടതു പ്രകാരമാണ് തമിഴ്‌നാടിന്റെ നടപടി. ഇതോടെ സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 825 ഘനയടിയായി ഉയരും. ചെറിയതോതില്‍ മാത്രം വെള്ളം എത്തുന്നതിനാല്‍, ഇടുക്കി ജലാശയത്തില്‍ നേരിയ തോതില്‍ മാത്രമേ ജലനിരപ്പ് ഉയരൂവെന്നാണ് അണക്കെട്ട് ഗവേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇടുക്കി ഡാം ഉടന്‍ തുറക്കേണ്ട സാഹചര്യമില്ലെന്നു കെ.എസ്.ഇ.ബി. വ്യക്തമാക്കി.

കുമളി: രാവിലെ 7.30 ഓടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നു. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. മഴ ശക്തമായായല്‍ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്ച വൈകുന്നേരത്തോടെ തുറന്നേക്കും. ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2398.32 അടിയെത്തിയതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.

534 ഘന അടിവെള്ളമാണ് സെക്കന്‍ഡില്‍ ഒഴുക്കി വിടുന്നത്. നിലവില്‍ എല്ലാം നിയന്ത്രണ വിധേയമാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും മന്ത്രി കെ. രാജന്‍ പ്രതികരിച്ചു.

മുന്നറിയിപ്പിക്കാതെ, മുല്ലപ്പെരിയാര്‍ തുറന്നത് 2018ല്‍ ജനത്തെ വലച്ചിരുന്നു. അതൊഴിവാക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ഇക്കുറി ഡാം തുറക്കുന്നത്. ഏലപ്പാറ പഞ്ചായത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്ന 73 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. അഞ്ചു കുടുംബങ്ങളെ അടിയന്തര സുരക്ഷാ സ്ഥാനത്തേക്കും മറ്റുള്ളവരെ ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here