കുമളി: മുല്ലപ്പെരിയാറില്‍ ആറു ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 3,005 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് 138.95 അടിയിലേക്ക് ഉയര്‍ന്നതോടെയാണ് നടപടി. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.

നേരത്തെ ജലനിരപ്പ് കുറഞ്ഞതോശട അണക്കെട്ടിന്റെ അഞ്ചു സ്പിന്‍വേ ഷട്ടറുകള്‍ തമിഴ്‌നാട് അടച്ചിരുന്നു. മൂന്നാം നമ്പര്‍ ഷട്ടര്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. ഇതിനിടെ, സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ട് സന്ദര്‍ശിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here