• [email protected] 2pm
    • നവംബര്‍ 11 വരെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.5 അടിയായി നിജപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. റൂള്‍ കര്‍വിനെ കുറിച്ചുളള കേരളത്തിന്റെ ആക്ഷേപണങ്ങളില്‍ വിശദമായ വാദം കേള്‍ക്കും. ഇതുസംബന്ധിച്ച സത്യവാങ്മൂലം നവംബര്‍ 9 നകം കേരളം സമര്‍പ്പിക്കണം. 11ന് കേസ് വീണ്ടും പരിഗണിക്കും.
  • Update @ 7 am, Oct 28
    • മുല്ലപ്പെരിയാറില്‍ അണക്കെട്ടിന്റെ ജലനിരപ്പ് 138 അടി പിന്നിട്ടു. ഇന്നു രാവിലെ മൂന്നോടെയാണ് 138.05 ലേക്ക് ജലനിരപ്പ് ഉയര്‍ന്നത്. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഡാം തുറക്കുന്നതിനു മുന്നോടിയായി മാറ്റിപാര്‍പ്പിക്കുന്ന നടപടികള്‍ രാവിലെ ആരംഭിച്ചു.

ഇടുക്കി, Oct 27: ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച തുറക്കുമെന്ന് തമിഴ്‌നാട്. ഡാം തുറക്കുന്നതിനു കേരളം സജ്ജമാണെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് നിലവില്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here