വിങ് കമാന്‍ഡര്‍ അഭിനന്ദന് നട്ടെല്ലിനും വാരിയെല്ലിനും ക്ഷതം, രണ്ടാഴ്ച വിശ്രമം

0

ഡല്‍ഹി: പാകിസ്താന്റെ കസ്റ്റഡിയില്‍ നിന്ന് മടങ്ങിയെത്തിയ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ നട്ടെല്ലിനും, വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ടെന്ന് സ്‌കാനിംഗ് റിപ്പോര്‍ട്ട്. പാരച്യൂട്ട് വഴി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴോ, പാകിസ്താനികളില്‍ നിന്ന് മര്‍ദ്ദനമേറ്റപ്പോഴോ ആവാം പരിക്കുകള്‍ ഏറ്റതെന്നാണ് നിഗമനം. അതേ സമയം, കസ്റ്റഡിയിലിരിക്കെ പാകിസ്താന്‍ രഹസ്യ ഉപകരണങ്ങളൊന്നും അഭിനന്ദന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്നും മാനസികമായി പീഡിപ്പിച്ചെന്നും വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here