കോഴിക്കോട്/കല്‍പ്പറ്റ: അന്തരിച്ച രാഷ്ട്രീയ നേതാവും എം.പിയുമായ എം.പി. വീരേന്ദ്രകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ കല്‍പ്പറ്റയില്‍ നടത്തി. പുളിയാര്‍മലയില്‍െ വീട്ടുവളപ്പില്‍ ഓദ്യോഗിക ബഹുമതികളോടെയാണു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മകന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ ചിതയ്ക്കു തീ കൊളുത്തി.

മന്ത്രിമാരായ എ.കെ. ശശീന്ദ്രനും കെ. കൃഷ്ണന്‍കുട്ടിയും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോശട്ട സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു എം.പി. വീരേന്ദ്ര കുമാറിന്റെ അന്ത്യം.

ചാലപ്പുറത്തെ വസതിയില്‍ എത്തിച്ച ഭൗതികദേഹം രാവിലെ 11ന് വയനാട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം വൈകുന്നേരം അഞ്ചിന് കല്‍പ്പറ്റയിലെ വീട്ടില്‍ നടക്കും. എഴുത്തുകാരര്‍, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് എം.പി. വീരേന്ദ്രകുമാറിന്റേത്.

LEAVE A REPLY

Please enter your comment!
Please enter your name here