രാജ്യത്ത് കൊവിഡ് വൈറസിന്‍റെ രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുകയാണ്. ഒരോ ദിവസവും കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പിന്തുടരണമെന്നാണ് ആരോഗ്യവിദഗ്ധർ നല്‍ക്കുന്ന മുന്നറിയിപ്പ്. എന്നാല്‍ കൊവിഡിനെ തടയാന്‍ മറ്റൊരു മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി ഉഷ താക്കുർ.വൈറസ് രണ്ടാം തരംഗം ഇല്ലായ്മ ചെയ്യാൻ ‘പൂജ’ നടത്തിയാണ് മന്ത്രി വൈറലായിരിക്കുന്നത്. മന്ത്രി പൂജ നടത്തുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ഇൻഡോർ എയർപോർട്ടിലെ ദേവി അഹില്യ ബായി ഹോൽക്കർ വിഗ്രഹത്തിന് മുമ്പില്‍ ആണ് മന്ത്രി കൊവിഡ് വരാതിരിക്കാന്‍ പൂജ നടത്തിയത്. എയർപോർട്ട് ഡയറക്ടറും മറ്റു ജീവനക്കരും പൂജയിൽ പങ്കെടുത്തു. മന്ത്രിയും കൂടെ ഇരിക്കുന്നവരും ഭജന ആലപിക്കുന്ന ദൃശ്യങ്ങള്‍ ആണ് വൈറലായിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്ക് ധരിക്കാതെയാണ് എല്ലാവരും ചടങ്ങിന് എത്തിയിരിക്കുന്നത് എന്നാണ്.

കൊവിഡിനെ ചെറുക്കാന്‍ മാസ്ക് ധരിക്കണമെന്നും, സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും അധികൃതർ ആവർത്തിച്ച് പറയുമ്പോള്‍ ആണ് പൊതുസ്ഥലത്ത് മാസ്ക് പോലും ധരിക്കാതെ മന്ത്രിയുടെ പൂജ.
ഷ താക്കുർ ഇതിനു മുമ്പും പല തരത്തിലുള്ള വിവാദങ്ങളില്‍ ഉൾപ്പെട്ടിട്ടുണ്ട്. വീട്ടില്‍ പൂജ നടക്കുമ്പോള്‍ ചാണകം ഉപയോഗിച്ചാല്‍ സാനിറ്റൈസ് ചെയ്യുന്നതിന് തുല്യമാണെന്നാണ് അദ്ദേഹത്തിന്‍റെ വാദം. പലപ്പോഴും മാസ്ക് ധരിക്കാതെ ഇദ്ദേഹ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിവസവും പൂജ നടത്താറുണ്ടെന്നും ഹനുമാൻ ചാലിസ ചൊല്ലാറുണ്ടെന്നും അതിനാൽ കൊവിഡ് ബാധിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം

LEAVE A REPLY

Please enter your comment!
Please enter your name here