ഭോപാല്‍: മധ്യപ്രദേശ് നിയമസഭയുടെ തിങ്കളാഴ്ച തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ മുഖ്യമന്ത്രി കമല്‍നാഥിന് ഗവര്‍ണറുടെ നിര്‍ദേശം. സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു ബോധ്യപ്പെട്ടുവെന്നും തിങ്കളാഴ്ച രാവിലെ 11ന് വിശ്വാസവോട്ട് തേടണമെന്നുമാണ് ഭരണഘടനയുടെ അനുച്ഛേദം 175 നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

ഈ ആവശ്യം ഉന്നയിച്ച് ബി.ജെ.പി സംഘം ശനിയാഴ്ച ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രി 12 മണിയോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്നുള്ള കത്ത് ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here