എറണാകുളം: കോവിഡ് ചികില്‍സ കേന്ദ്രമായി മാറ്റിയ കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളൂം വാങ്ങുന്നതിനായി ഹൈബി ഈഡന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഒട്ടനവധി മലയാളികളാണ് കൊച്ചിയിലെത്തിയത്. ഈ പ്രത്യേക സാഹചര്യങ്ങളെ നേറിടുന്നതിനുള്ള സംവിധാനങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഒരുക്കുന്നതിനാണ് ഇടപെടല്‍. കുറവുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വെന്റിലേറ്ററുകളും മറ്റും വാങ്ങുന്നതിന് തുക അനുവദിക്കുന്നതെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു.

കോവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട് ഏറെ ആവശ്യം വരുന്ന ഇ സി എം ഒ മെഷീന്‍ (28.18 ലക്ഷം രൂപ), 2 നോണ്‍ ഇന്വാസിവ് വെന്റിലേറ്ററുകള്‍( ഒന്നിന് 6.5 ലക്ഷം രൂപ വീതം), 2 കുട്ടികള്‍ക്കുള്ള നോണ്‍ ഇന്വാസിവ് വെന്റിലേറ്ററുകള്‍( ഒന്നിന് 2.17 ലക്ഷം രൂപ വീതം), 4 ഐ സി യു വെന്റിലേറ്ററുകള്‍ ( ഒന്നിന് 9.10 ലക്ഷം രൂപ വീതം ) 4 മള്‍ട്ടിപാരാ മോണിറ്റര്‍ വിത്ത് കാപ്‌നോഗ്രാം ആന്‍ഡ് ഡ്യുല്‍ ഐ ബി പി (ഒന്നിന് 2.66 ലക്ഷം രൂപ വീതം), 1 സി ആര്‍ റീഡര്‍( 5.25 ലക്ഷം രൂപ), അറുപത്തി എണ്ണായിരം രൂപ വില വരുന്ന 3 പള്‍സ് ഓക്‌സീമീറ്ററുകള്‍ എന്നിവയാണ് എം.പി ഫണ്ട് ഉപയോഗിച്ച് വാങ്ങുന്നത്.

കോവിഡ്-19 മായി ബന്ധപ്പെട്ട് അടിയന്തിര ആവശ്യമുള്ള യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിന് എം.പി ഫണ്ടില്‍ നിന്നും തുക അനുവദിക്കാനുള്ള സന്നദ്ധത് തിങ്കളാഴ്ച്ച രാത്രിയാണ് ഹൈബി ഈഡന്‍ ജില്ലാ കളക്ടറെ അറിയിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെ തന്നെ തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു. പദ്ധതിയുടെ വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിനെ ചുമതലപ്പെടുത്തി. വൈകിട്ട് 4 മണിയോടെ പ്രൊപ്പോസല്‍ ജില്ലാ പ്‌ളാനിംഗ് ഓഫീസര്‍ മുഖാന്തിരം കളക്ടര്‍ക്ക് സമര്‍പ്പിക്കുകയും തുടര്‍ന്ന് ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here