വാഹന പണിമുടക്ക് ആരംഭിച്ചു

0
1

കൊച്ചി: പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായി പ്രഖ്യാപിച്ച മോട്ടോര്‍ വാഹനപണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്.
ഓട്ടോ, ടാക്‌സി, ലോറികള്‍, സ്വകാര്യ ബസ്സുകള്‍ എന്നിവ നിരത്തിലിറങ്ങിയിട്ടില്ല. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി വ്യക്തമാക്കിയിട്ടണ്ട്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നു.
ബി.എം.എസ്. ഒഴികെയുള്ള യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചുവെങ്കിലും പി.എസ്.സി പരീക്ഷകളില്‍ മാറ്റമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here