ജപ്തി ഭീഷണിയില്‍ തീകൊളുത്തി, മകള്‍ക്ക് പിന്നാലെ അമ്മയും മരിച്ചു

0

തിരുവനന്തപുരം: ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശി ലേഖ (40), ലേഖയുടെ മകള്‍ വൈഷ്ണവി (19) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കാനറാ ബാങ്ക് മാനേജര്‍ക്കെതിരെ കേസ്.

ഇന്ന് ഉച്ചയ്ക്ക് മുന്നോടെയാണ് സംഭവം. മകള്‍ വൈഷ്ണവി തത്സമയം മരിച്ചു. 90 ശതമാനം പൊള്ളലേറ്റ ലേഖയെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാനറാ ബാങ്ക് നെയ്യാറ്റിന്‍കര ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വര്‍ഷം മുമ്പ് ഇവര്‍ വായ്പ എടുത്തത്. പലിശ സഹിതം 6.80 ലക്ഷം രൂപയാണ് ഇനി തിരിച്ചടയ്ക്കാനുള്ളത്. ജപ്തി നോട്ടീസ് ലഭിച്ചതു മുതല്‍ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടയ്ക്കാനുള്ള ശ്രമവും വിജയിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here