Morning Roundup | November 27

JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ അതിശക്തമായ മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

✍️ കോവിഡിന്റെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി 1.1.529 വകഭേദം മറ്റു അഞ്ച് തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

✍️ റബര്‍ വില റെക്കോഡ് ഉയരങ്ങളിലേക്ക്. ഇന്നലെ കിലോയ്ക്ക് 191 രൂപയിലാണ് വില്‍പ്പന നടന്നത്. 2013നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.

✍️ ദ് ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പുരസ്‌കാരം സുപ്രിം കോടതിയിലെ സീനിയര്‍ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനും കൂടിയായ എം.സി. മേത്തയ്ക്ക്.

✍️ രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതിയുടെ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘ഗോപാല്‍ രത്‌ന’ പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം കേരളത്തില്‍. മികച്ച നാടന്‍ പശുകാര്‍ഷിക വിഭാഗത്തില്‍ കോട്ടയം മോനിപ്പള്ളി സ്വദേശി രശ്മി ഇടത്തനാലിനാണു രണ്ടാം സ്ഥാനം. മികച്ച ക്ഷീരോത്പാദനത്തിനുള്ള രണ്ടാം സ്ഥാനം വയനാട് ദീപ്തിഗിരി സംഘത്തിനാണ്.

✍️ ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളിലെ ദാരിദ്ര്യം വിലയിരുത്തി നീതി ആയോഗ് തയ്യാറാക്കിയ ബഹുതല ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും കുറവ് ദാരിദ്ര്യമുളള സംസ്ഥാനം കേരളം.

✍️ വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധങ്ങള്‍ക്കിടയിലും സീറോ മലബാര്‍ സഭയിലെ ഏകീകരിച്ച കുര്‍ബാനയര്‍പ്പണം ഞായറാഴ്ച മുതല്‍ നടപ്പാക്കും. വിവിധ പള്ളികളില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.

✍️ On December 4, a total solar eclipse, which is also the last solar eclipse of the year, will be visible from Antarctica. NASA says that the cosmic phenomenon will also be visible from a few other parts of the globe. Sky gazers in the southern tip of South America, Africa, Australia, and New Zealand can see partial phases of the eclipse.

EDUCATION/ CAREER

✍️ ഫയര്‍ ക്കെന്‍ഡറി, വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും.

✍️ സ്‌കൂള്‍ പ്രവര്‍ത്തനസമയം സിഡംബര്‍ രണ്ടാംവാരം മുതല്‍ വൈകുന്നേരംവരെ നീട്ടിയേക്കും.

✍️ 2023ലെ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ അഡ്വാന്‍സ്ഡ് പുതിയ സിലബസ് പ്രകാരം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here