JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIRS

✍️ ജനങ്ങളില്‍ നിന്നു അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിലും മറ്റു പരിശോധന നടത്താനും നിക്ഷേപവും ആസ്തികളും പിടിച്ചെടുക്കാനും സര്‍ക്കാര്‍ നിയോഗിക്കുന്ന അതോറിട്ടിക്കു അനുമതി നല്‍കുന്ന ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു. സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ അനുമതിയില്ലാത്ത നിക്ഷേപ പദ്ധതികള്‍ നിരോധിച്ച് 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബാനിംഗ് ഓഫ് അണ്‍റുഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീംസ് (ബഡ്‌സ്) എന്ന നിയമം സംസ്ഥാനത്തു നടപ്പാക്കുന്നതിനുള്ള ചട്ടമാണ് ഇന്നലെ മുതല്‍ പ്രാബല്യത്തിലാക്കിയത്.

✍️ ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യക്കാര്‍ക്കു, കോവിഡ് വാക്‌സിന്‍ നിബന്ധനയില്ലാതെ, ഡിസംബര്‍ ഒന്നു മുതല്‍ സൗദിയിലേക്കു നേരിട്ട് യാത്ര ചെയ്യാന്‍ അനുമതി.

✍️ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയന്ത്രിക്കാന്‍ വിവാഹ പുര്‍വ്വ കൗണ്‍സിലിംഗ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്ത്രീധന പീഡന പരാതികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു നടപടിക്കു സര്‍ക്കാര്‍ ആദ്യമായി രംഗത്തിറങ്ങുന്നത്.

✍️ ജോയിന്റ് ആര്‍.ടി.ഒമാര്‍ക്കു സാങ്കേതിക യോഗ്യത നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പില്‍ 46 വര്‍ഷം പഴക്കമുള്ള തര്‍ക്കത്തിനു ഇതോടെ പരിഹാരമാകും. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ തീരുമാനമായാല്‍ ചട്ടം പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ സ്ഥാനക്കയറ്റത്തിലൂടെ ജോയിന്റ് ആര്‍.ടി.ഒമാരാകുന്ന മിനിസ്റ്റീരിയല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്കു എഞ്ചിനിയറിംഗ് യോഗ്യത നിര്‍ബന്ധമാകും.

✍️ രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ മുന്നിലെത്തി. 1000 പുരുഷന്മാര്‍ക്കു 1020 സ്ത്രീകളെന്നതാണ് ദേശീയ കുടുംബാരോഗ്യ സര്‍വേയിലെ പുതിയ കണ്ടെത്തല്‍. രാജ്യത്തെ ജനസംഖ്യ സ്ഥിരപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടുന്ന പ്രത്യുത്പാദന നിരക്കിലെ കുറവാണ് സര്‍വേയിലെ മറ്റൊരു കണ്ടെത്തല്‍.

✍️ കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗ് പുറത്തിറക്കിയ പ്രഥമ സുസ്ഥിരവികസന ലക്ഷ്യം 2021 സൂചികയില്‍
മികച്ച നഗരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം തേടി തിരുവനന്തപുര കോര്‍പ്പറേഷന്‍.

✍️ Centre has issued an advisory to the states after a new COVID-19 variant, B.1.1.529, with multiple mutations was detected in South Africa. The govt said South Africa reported six cases, Hong Kong one case and Botswana three cases of this variant. It asked the states to ensure “rigorous screening and testing” of international travellers from these and ‘at risk’ nations.

✍️ ഗാനരചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു

EDUCATION/ CAREER

✍️ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

✍️ വിദേശത്തെ സ്‌കൂള്‍ പഠനം നിര്‍ത്തി ഇന്ത്യയിലെത്തി സി.ബി.എസ്.ഇ സ്‌കൂളില്‍ ചേരുന്നതിന് മുന്‍കൂര്‍ അനുമതിയോ തുല്യതാ സര്‍ട്ടിഫിക്കറ്റോ ഇനി ആവശ്യമില്ല. കോവിഡ് പശ്ചാത്തലത്തിലാണ് ചട്ടത്തില്‍ ഇളവ് നല്‍കുന്നത്. സി.ബി.എസ്.ഇയുടെ 10,12 ക്ലാസുകള്‍ക്കു തുല്യമായ വിദേശത്തെ ബോഡുകളുടെ ക്ലാസ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇതുപ്രകാരം പ്രവേശനം നല്‍കാമെന്നും സി.ബി.എസ്.ഇ പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കി.

✍️ മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ നാളെ വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും.

✍️ സംസ്ഥാനത്തെ പ്രാഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ ക്രിസ്മസ് അവധി അനുവദിച്ചു.

✍️ മെഡിക്കല്‍ പി.ജി. പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സിലിംഗില്‍ വീണ്ടും അനിശ്ചിതാവസ്ഥ. അഖിലേന്ത്യാ ക്വോട്ടയില്‍ മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ടു ലക്ഷം രൂപയായി നിശചയിച്ചതു പുന:പരിശോധിക്കുമെന്നു വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ അതുവരെ കൗണ്‍സിംഗ് നടത്തില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി ആറിലേക്കു മാറ്റി.

✍️ AP has become the first state in the country to provide 35 per cent reservation for students from BC, SC, ST and minorities to pursue their education in private universities under govt quota.

LEAVE A REPLY

Please enter your comment!
Please enter your name here