JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ ഒ.പിക്കു മുന്നില്‍ വരി നില്‍ക്കാതെ ടോക്കണെടുക്കാനുള്ള സൗകര്യമായി ഇ ഹെല്‍ത്ത് പദ്ധതി 311 ആശുപത്രികളിലേക്കു വ്യാപിപ്പിച്ചു. 349 പദ്ധതികളില്‍ കൂടി പദ്ധതി നടപ്പാക്കാന്‍ നടപടി തുടങ്ങി. ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ്, വീഡിയോകോള്‍ മുഖേന ഡോക്ടറുമായുള്ള ആശയവിനിമയം എന്നിവ സംവിധാനത്തിന്റെ പ്രത്യേകതയാണ്.

✍️ സര്‍വീസ് സഹകരണ ബാങ്കുകളില്‍ വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി റിസവ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ഇല്ലാതെ ബാങ്ക് എന്ന വാക്ക് ഉയോഗിക്കരുതെന്നും ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചുള്ള പുതിയ ഉത്തരവില്‍ പറയുന്നു.

✍️ ദേശീയതലത്തിലുള്ള ആദ്യ ഗാര്‍ഹികത്തൊഴിലാളി സര്‍വേയക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു. പാചക തൊഴിലാളികള്‍, ഡ്രൈവര്‍, വീട്ടുജോലിക്കാര്‍, പരിശീലകര്‍, കാവല്‍ക്കാര്‍ തുടങ്ങിയവരെല്ലാം സര്‍വേയുടെ പരിധിയില്‍ വരും. രാജ്യത്തെ 742 ജില്ലകളിലും സര്‍വേ നടത്തും.

✍️ കേരളത്തില്‍ വൃശ്ചിക കുളിര് സമ്മാനിക്കുന്ന തണുപ്പുമായി എത്തുന്ന വടക്കു കിഴക്കല്‍ കാറ്റിന്റെ വരവില്‍ മാറ്റം സംഭവിക്കുന്നു. കേരള തീരത്ത് തുടര്‍ച്ചയായി രൂപം കൊണ്ട ന്യുനമര്‍ദ്ദങ്ങളും അതുണ്ടാക്കിയ കാറ്റും വില്ലനായതോടെയാണ് വൃശ്ചികക്കുളിരു വൈകുന്നത്. വൈകിയാണെങ്കിലും വൃശ്ചികക്കുളിര് എത്തുമെന്നാണ് വിദഗ്ധരുടെ പക്ഷം.

✍️ എംപ്ലോയിമെന്റ് പ്രൊവിഡന്‍സ് ഫണ്ട് അക്കൗണ്ടിലെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 30വരെ നീട്ടി.

✍️ മികച്ച നോവലിനുള്ള ഒ.വി. വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരണത്തിനു ടി.ഡി. രാമകൃഷ്ണന്‍ അര്‍ഹനായി. മാമ ആഫ്രിക്കയെന്ന നോവലിനാണ് പുരസ്‌കാരം. അംബിാസുതന്‍ മാങ്ങാടിന്റെ ചിന്നമുണ്ടി എന്ന കഥാസമാഹാരത്തിനു കഥാപുരസ്‌കാരം ലഭിച്ചു.

EDUCATION/ CAREER

✍️ റാഗിംഗ് സംഭവങ്ങള്‍ മറച്ചുവച്ചാല്‍ മെഡിക്കല്‍ കോളജുകള്‍ക്കു അംഗീകാരം നഷ്ടമാക്കുകയോ പ്രവേശന വിലക്കുണ്ടാവുകയോ സീറ്റുകളുടെ എണ്ണം കുറയുകയോ ചെയ്യുമെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്റെ മാര്‍ഗരേഖ. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കു പ്രത്യേക താമസ കേന്ദ്രമോ ബ്ലോക്കോ ഒരുക്കണമെന്നും പ്രിവണ്‍ഷന്‍ ആന്‍ഡ് പ്രൊഹിബിഷന്‍ ഓഫ് റാഗിംഗ് ഇന്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാര്‍ഗരേഖയില്‍ പറയുന്നു.

✍️ പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. 26വരെ പ്രവേനശം നേടാം. 39,410 ഒഴിവുകളാണുള്ളത്.

✍️ വാറങ്കല്‍ നാഷണല്‍ എന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജി 2021 ഡിസംബര്‍ സെഷനിലേക്കുള്ള പി.എച്ച്.ഡി പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here