JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ ഒരു വര്‍ഷമായി തുടരുന്ന കര്‍ഷക സമരത്തിനു മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. ഗുരുനാനാക് ജയന്തിദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. രാജ്യത്തോട് ക്ഷമ ചോദിക്കുന്നുവെന്നു പറഞ്ഞുകൊണ്ടു വിഷയം അവതരിപ്പിച്ച, മോദി കര്‍ഷകര്‍ വീടുകളിലേക്കു മടങ്ങണമന്നും ആവശ്യപ്പെട്ടു. എന്നാല്‍, പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കുന്നതുരെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

✍️ ക്രിപ്‌റ്റോകറന്‍സികളെയും നികുതിയുടെ പരിധിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി രാജ്യത്തെ ആദായനികുതി നിയമങ്ങളില്‍ മാറ്റം വരുത്തും.

✍️ കനത്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച ശബരിമലയിലേക്കുളള തീര്‍ത്ഥാടകരുടെ യാത്ര പത്തനംതിട്ട ജില്ലാഭരണകുടം നിരോധിച്ചു.

✍️ മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേ ഇന്നു തുടങ്ങും. ഓരോ വാര്‍ഡിലെയും 5 വീതം കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സാമ്പിള്‍ സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

✍️ കേരളത്തില്‍ അനുവദിക്കുമെന്നു കരുതുന്ന എയിംസ് കോഴിക്കോട്ടു കിനാലൂരില്‍ സ്ഥാപിച്ചേക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

✍️ Two-time Olympic medallist P. V. Sindhu and former world No 1 Kidambi Srikanth stormed into the semi-final of the 2021 Indonesia Masters Badminton Tournament after winning their singles matches, at Bali.

SPORTS

✍️ ജയത്തോടെ തുടങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായില്ല. ഐ.എസ്.എല്‍ എട്ടാം സീസന്റെ ഉദ്ഘാടന മത്സരത്തില്‍, എ.ടി.കെ മോഹന്‍ ബെഗാണോട് 4-2നു തോറ്റു.

✍️ ന്യുസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റില്‍ ഏഴു വിക്കറ്റിനു ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.

✍️ 360 ഡിഗ്രി ബാറ്റിംഗ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡിവില്ലിയേഴ്‌സ് ഷോ അവസാനിച്ചു. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എ.ബി. ഡിവിയേഴ്‌സ് ക്രിക്കറ്റിലെ എല്ലാ മത്സരങ്ങളില്‍ നിന്നും വിരമിച്ചു.

✍️ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കിയ ഇന്ത്യയ്ക്ക് ദക്ഷിണേന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം.

EDUCATION/ CAREER

✍️ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഡിസീസ് ബയോളജി, പ്ലാന്റ് സയന്‍സ് വിഷയങ്ങളിലെ പി.എച്ച്.ഡി. പ്രവേശനത്തിനു ഡിസംബര്‍ 10വരെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.

✍️ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസില്‍ 20 വനിതകളടക്കം 200 ഡോക്ടര്‍മാര്‍ക്ക് അവസരം. ഔദ്യോഗിക വെബ്‌സൈറ്റില്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.

✍️ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡിന്‍എ ഫിംഗര്‍പ്രിന്റിംഗ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് റിസര്‍ച്ച് സ്‌കോളേഴ്‌സ് പ്രോഗ്രാമിലേക്ക് ഡിസംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും.

👤 Reach us @ https://t.me/roundupkerala
TO get Updates: DOORNOCKER CAREER @
https://t.me/doornockercareer

LEAVE A REPLY

Please enter your comment!
Please enter your name here