JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ സില്‍വര്‍ ലൈന്‍ വേഗ റെയില്‍പാതയുടെ സാമൂഹികാഘാത പഠനത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങി. പാത കടന്നുപോകുന്ന 11 ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിനു ഏജന്‍സികള്‍ക്കായി കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു.

✍️ കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍, പ്രവേശന മേല്‍നോട്ട സമിതിക്കു ഇടപെടാമെന്നു ക്രമക്കേടു കണ്ടാല്‍ നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

✍️ ഭൗമപ്രതിരോധ (പ്ലാനറ്ററി ഡിഫന്‍സ്) പദ്ധതിക്കു തുടക്കമിട്ടു നാസ. ഭൂമിക്കു ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ എങ്ങനെ നേരിടണമെന്നു പഠിക്കാനുള്ള ദൗത്യം നവംബര്‍ 24നു കാലിഫോര്‍ണിയയില്‍ നിന്നു വിക്ഷേപിക്കും.

✍️ ഡിസംബര്‍ 10 മുതല്‍ 17വരെ നടത്താനിരുക്ക കേരള രാജ്യാന്തര ചലച്ചിത്രോത്സവം അടുത്ത ഫെബ്രുവരി 4 മുതല്‍ 11വരെ നടത്തും. രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചത്ര മേള ഡിസംബര്‍ ഒമ്പതു മുതല്‍ തിരുവനന്തപുരത്ത് നടക്കും.

✍️ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ദേശീയ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് കേരള ടീം. നിലവിലെ ചാമ്പ്യന്‍മാരായ തമിഴ്‌നാടാണ് ക്വാര്‍ട്ടറില്‍ കേരളത്തിന്റെ എതിരാളികള്‍.

✍️ മുന്‍കൂര്‍ പണമടച്ചുമാത്രം വൈദ്യുതി ലഭ്യമാക്കുന്ന സംവിധാനം (സ്മാര്‍ട്ട് പ്രീപെയ്ഡ് വൈദ്യുതിമീറ്റര്‍) ഘട്ടം ഘട്ടമായി കെ.എസ്.ഇ.ബി നടപ്പാക്കും.

✍️ രാജ്യവ്യാപകമായി സമൂഹ അടുക്കളകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നയമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

✍️ ക്ഷേത്രങ്ങളുടെ ദൈനംദിന ചടങ്ങുകള്‍ എങ്ങനെ വേണമെന്നതില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി. ഭരണസംബന്ധമായ കാര്യങ്ങള്‍ മാത്രമേ പരിശോധിക്കാനാകൂ.

✍️ Rakesh Jhunjhunwala’s Akasa Air signed a deal with Boeing for 72 fuel-efficient 737 MAX airplanes on Tuesday. The new Indian carrier’s order, valued at nearly $9 billion, includes 737-8 and high-capacity 737-8-200 airplanes

LEAVE A REPLY

Please enter your comment!
Please enter your name here