JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ജെ.സി.ബി. സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദന്. ദല്‍ഹി ഗാഥകള്‍ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ഡല്‍ഹി: എ സലിലക്വി എന്ന പുസ്തകമാണ് പുരസ്‌കാരം നേടിയത്. പരിഭാഷകരായ ഇ.വി. ഫാത്തിമ, കെ. നന്ദകുമാര്‍ എന്നിവര്‍ക്കും പുരസ്‌കാരം ലഭിക്കും.

✍️ ഇന്ന് ലോക പ്രമേഹ ദിനം: ഐ.സി.എം.ആറു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഡയബറ്റീസും ചേര്‍ന്നു നടത്തിയ പഠനത്തില്‍ സംസ്ഥാനത്തു 35 ശതമാനത്തോളം പേര്‍ പ്രമേഹ രോഗബാധിതരാണ്. സംസ്ഥാനത്ത് ജീവിതശൈലി രോഗ രജിസ്ട്രി തയാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

✍️ 1961 നവംബര്‍ര്‍ 14ന് കാല്‍പ്പാടുകള്‍ എന്ന സിനിമയിലാണ് മലയാളി ആദ്യം ആ ശബ്ദം കേട്ടത്… യേശുദാസിന്റെ ആദ്യ സിനിമാഗാനത്തിന്, ഇന്ന് അറുപതു വയസ്.

✍️ KASHI VISHWANATH TEMPLE CORRIDOR PROJECT- This project encapsulates the vision of Ahalya Bai Holkar, the Holkar queen of Indore. She created a series of temples and vistas that lead towards Ganga ghat. This project connects Kashi Vishwanath temple with the ghats of Holy Ganga. It comprises of a paved walkway of about 320 metres long and 20 metres wide. It also has facilities for a museum, library, a Mumuksha Bhawan (salvation house) and a facilitation centre for pilgrims. It’s a Rs 600 crore. PM Modi inaugurated Kashi Vishwanath Temple Corridor project in Varanasi on December 13, 2021.

✍️ The longest partial lunar eclipse in 580 years will occur on November 19 and will be visible from parts of Northeast India. The partial eclipse will start at 12.48 pm and end at 4.17 pm

✍️ തെക്കന്‍ കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടര്‍ന്നേക്കും.

✍️ തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടിലെ തടസ്സങ്ങള്‍ കാരണം ചെന്നൈ എഗ്മൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് പൂര്‍ണമായും 25 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

✍️ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്കു സമീപം വിഘടനാകദികള്‍ നടത്തിയ ബോംബാക്രമണത്തിലും വെടിവയ്പ്പിലും അസം റൈഫിള്‍സിന്റെ സേനാ കമാന്‍ഡര്‍ക്കും നാലു ജവാന്മാര്‍ക്കും വീരമൃത്യു.

✍️ കോവിഡ് സമയത്തുകൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ ഒഴിവാക്കി, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ പഴയ നമ്പറുകളിലേക്കു മടങ്ങുന്നു. ഇപ്പോള്‍ മൂന്നിരട്ടി നിരക്ക് ഈടാക്കുന്ന ഫെസ്റ്റിവല്‍ സ്‌പെഷലുകള്‍ സാധാരണ നിരക്ക് ഈടാക്കുന്ന സര്‍വീസുകളായി മാറും. ട്രെയിന്‍ നമ്പറുകള്‍ മാറുമെങ്കിലും ജനറല്‍ കോച്ചുകളിലും റിസര്‍വേഷന്‍ തുടരുമെന്നും റെയില്‍വേ വ്യക്തമാക്കി.

✍️ സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം ചൊവ്വാഴ്ച ആരംഭിക്കും.

EDUCATION/ CAREER

✍️ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം. ഇന്നു ശിശുദിനം.

✍️ യു.ജി.സി. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) 2020 ഡിസംബര്‍, 2021 ജൂണ്‍ സൈക്കിളുകളുടെ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധപ്പെടുത്തി.

✍️ ഗവ. എഞ്ചിനിയറിംഗ് കോളജുകളിലെ പ്രിന്‍സിപ്പല്‍ പദവിയിലേക്കു മുമ്പ് സ്ഥാനക്കയറ്റം ലഭിച്ച 18 പേരെ 2010 ലെ എ.ഐ.സി.ടി.ഇ വ്യവസ്ഥ പ്രകാരമുള്ള യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

✍️ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here