JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ വെട്ടുകാട് തിരുന്നാള്‍ കോടിയേറ്റു പ്രമാണിച്ച് തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി നല്‍കി.

✍️ സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ അടങ്ങുന്ന നാലാം ഭരണപരിഷ്‌കരണ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ ഭരണഘടനയോടു കൂറു പുലര്‍ത്തുന്നതായി സത്യപ്രതിജ്ഞ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഇതിലുണ്ട്.

✍️ ശനിയാഴ്ചകളില്‍ എല്ലാ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഇടപാട് അനുവദിച്ച് ട്രഷറി ഡയറക്ടര്‍ ഉത്തരവിറക്കി.

✍️ കേരളത്തില്‍ 2018 ലുണ്ടായ പ്രളയം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് സിഎജി റിപ്പോര്‍ട്ട്.

✍️ ബജറ്റിനു പുറത്തുനിന്നും ബജറ്റിലൂടെയും നടത്തുന്ന അനിയന്ത്രിത കടമെടുപ്പ് സംസ്ഥാനത്തെ ഗുരുതര കടക്കെണിയിലേക്കു നയിക്കുകയാണെന്ന് കണ്‍ട്രോഹര്‍ ആന്റഡ് ഓഡിറ്റര്‍ ജനറലിന്റെ 2019-20 റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്.

✍️ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായും മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നോര്‍ക്ക് വൈസ് ചെയര്‍മാനായും നിയമിക്കാന്‍ സി.പി.എം തീരുമാനം. ശോഭനാ ജോര്‍ജ് ഔഷധ ചെയര്‍പേഴ്‌സണും കെ.കെ. ലതിക വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണുമാകും.

✍️ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാനം ഏറ്റെടുത്ത കോട്ടയം വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ജനുവരിയില്‍ തുറക്കും.

✍️ നാസയ്ക്കുള്ള വേണ്ടിയുള്ള സ്‌പേസ് എക്‌സിന്റെ പുതിയ ബഹിരാകാശ ദൗത്യത്തിനു നേതൃത്വം നല്‍കുന്നത് തെലുങ്കാനയില്‍ കുടുംബ വേരുകളുള്ള യു.എസ്. എയര്‍ഫോഴ്‌സ് പൈലറ്റായ രാജഞാരി (44) നയിക്കുന്ന സംഘം പുറപ്പെട്ടു.

✍️ കെ റെയില്‍ തിരുവനന്തപുരം കാസര്‍കോട് അര്‍ധ അതിവേഗ തീവണ്ടിപ്പാതയുടെ സാമ്പത്തിക ബാധ്യത കേരളം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തു നല്‍കി.

✍️ ചൈനയുടെ പ്രസിഡന്റ് പദവിയല്‍ ഷി ജിന്‍പിങ്ങിംഗ് മൂന്നാം ഊഴം ലഭിക്കാന്‍ വഴിയൊരുക്കുന്ന ചരിത്രപരമായ പ്രമേയത്തിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകാരം നല്‍കി. സി.പി.സിയുടെ 19-ാം കേന്ദ്ര കമ്മിറ്റിയുടെ ആറാം പ്ലീനമാണ് പ്രമേയം അംഗീകരിച്ചത്.

✍️ India launched an electric vehicle awareness web portal called “e-Amrit Portal”

✍️ Odisha-born senior Indian Police Service (IPS) officer Satya Narayan Pradhan has been appointed as Director General (DG) of the Narcotics Control Bureau (NCB). he was posted as NDRF DG prior to his deputation to the NCB.

ENTERTAINMENT

✍️ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാന്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 2ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

✍️ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്ന കുറുപ്പ് തീയേറ്ററുകളിലെത്തി.

SPORTS

✍️ ICC MENS T20 WORLD CUP 2021

Australia won Pakistan by 5 wkts in 2nd Semi-Final.
Pakistan – 176/4 (20), Australia- 177/5 (19), Player of the Match – Matthew Wade

✍️ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഉപനായകന്‍ അജിന്‍ക്യ രഹാനെ ടീമിനെ നയിക്കും.

✍️ പ്രഥമ യോഗ ലോക ചാമ്പ്യന്‍ഷിപ്പിനു 2022 ജൂണില്‍ ഇന്ത്യ വേദിയാകും.

✍️ സംസ്ഥാന സീനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരത്തെ വിവിധ സ്‌റ്റേഡിയങ്ങളില്‍ തുടക്കം.

EDUCATION/ CAREER

✍️ National Recruitment Agency will be established by March 2022 which will conduct Common Eligibility Test for recruitment.

LEAVE A REPLY

Please enter your comment!
Please enter your name here