തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. ഇതിന്റെ ഫലമായി കേരളത്തിലും രാജ്യത്തിന്റെ മധ്യഭാഗത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിട്ടുള്ള ചുഴി 24 മണിക്കുറിനുള്ളില്‍ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യുനര്‍മര്‍ദ്ദം ഹിമലായത്തിന് സമാന്തരമായി സഞ്ചരിക്കും.

ബുധനാഴ.ച മുതല്‍ വെള്ളിയാഴ്ച വരെ ഇടുക്കി, ആലപ്പുഴ ജില്ലകളിലും എറണാകുളം മൂവാറ്റുപുഴ ഭാഗങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കാം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ സാധാരണ മഴ ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here