കൊച്ചി: മരടിലെ 35 ഫഌറ്റുകടള്‍ക്കു കൂടി നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ സമിതി ശിപാര്‍ശ ചെയ്തു. നാലു പേര്‍ക്കു കൂടി 25 ലക്ഷം രൂപ ശിപാര്‍ശ ചെയ്തതോടെ അത്രയും തുക ലഭിക്കുന്നവരുടെ എണ്ണം ഏഴായി.

ബാക്കിയുള്ളവര്‍ക്ക് പ്രമാണത്തിലെ വിലയാണ് നഷ്ടപരിഹാരത്തില്‍ നല്‍കുന്നത്. രജിസ്‌ട്രേഷന്‍ സമയത്ത് ചെലവു കുറയ്ക്കാന്‍ വില കുറച്ചുകാണിച്ചവരാണ് വെട്ടിലായിരിക്കുന്നത്.

പുതുതായി ലഭിച്ച 61 അപേക്ഷകളില്‍ 49 എണ്ണം നഷ്ടപരിഹാരത്തിനു യോഗ്യതയുള്ളതാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, ഫഌറ്റുടമ വിജയ് ശങ്കര്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഫഌറ്റ്് പൊളിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിജയ് സ്റ്റീല്‍സിലെ തൊഴിലാളികള്‍ അല്‍ഫാ സെനീന്‍ ഫളാറ്റില്‍ പൂജ നടത്തി. ഫഌറ്റ് പൊളിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ അംഗീകരിച്ച് മൗനം പാലിക്കാന്‍ മരട് കൗണ്‍സിലും തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here