കുഴിബോംബുകള്‍ക്കു പിന്നാലെ പൊട്ടിക്കാനുള്ള ഉപകരണങ്ങളും, വെടിയുണ്ടകളും… ദുരൂഹത വര്‍ദ്ധിക്കുന്നു

0
2

തിരൂര്‍: കുഴി ബോംബുകള്‍ കണ്ടെടുത്ത സ്ഥാനത്ത് വെള്ളത്തില്‍ കുഴിച്ചിട്ട നിലയില്‍ വെടിയുണ്ടകള്‍. ഭാരതപ്പുഴയില്‍ നിന്ന് നൈസിക ആവശ്യത്തിന് ഉപയോഗിക്കുന്ന കുഴിബോംബുകള്‍ കണ്ടെത്തിയ സംഭവം കൂടുതല്‍ ദുരൂഹമാകുന്നു. മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ നിന്നുളളതാണെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞു. എന്നാല്‍, ഇതെങ്ങനെ കുറ്റിപ്പുറത്ത് പാലത്തിനടയില്‍ എത്തിയെന്ന ചോദ്യത്തിനു ഇതുവരെയും ഉത്തരമായിട്ടില്ല. എന്നാല്‍, ഈ കുഴിബോംബുകള്‍ പൊട്ടിക്കുന്നതിന് ആവശ്യമായ പള്‍സ് ജനറേറ്ററുകള്‍ അടക്കമുള്ളവ വെടിയുണ്ടകള്‍ക്കൊപ്പമുണ്ട്. അഞ്ഞൂറിലധികം വെടിയുണ്ടകളും കുഴിബോംബുകളുമാണ് വെള്ളത്തിനടയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
എസ്.എല്‍. റൈഫിളുകളില്‍ ഉപയോഗിക്കുന്നവയാണ് കണ്ടെടുത്ത തിരകള്‍. 32 എണ്ണം മാഗസിനില്‍ ഘടുപ്പിച്ച നിലയിലാണ്. ഉപയോഗിച്ച വെടിയുണ്ടകളുടെ 45 കവറുകളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശ വാസികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ കൂടുതല്‍ പരിശോധനകളിലാണ് ഇവ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here