തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് തീര്‍ത്ത പ്രതിരോധങ്ങളെ കീറി മുറിച്ച്, കിഫ്ബിക്ക് എതിരായ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്.

കേരളത്തിന്റെ വികസനത്തിന് പണം സ്വരൂപിക്കുന്ന കിഫ്ബിയെ തകര്‍ക്കുന്നുവെന്ന് സ്ഥാപിക്കാന്‍ ധനമന്ത്രി ഉയര്‍ത്തിയ വാദങ്ങളെ ദുര്‍ബലമാക്കി കൊണ്ട് പുതിയ വിവരങ്ങള്‍ പുറത്തു വന്നു. സി.എ.ജി റിപ്പോര്‍ടിലെ ഉള്ളടക്കം പരസ്യപ്പെടുത്തിയതിന്മേലുള്ള സര്‍ക്കാര്‍ പ്രതിപക്ഷ തര്‍ക്കം തുടരുന്നതിനിടെയാണ് പുറത്തു വന്നത് കരട് റിപ്പോര്‍ട്ടല്ല അന്തിമ റിപ്പോര്‍ട് തന്നെയെന്നുള്ള സി.എ.ജി അറിയിപ്പ്. ഇതോടെ നിയമസഭയില്‍ വയ്ക്കുന്നതിനു മുന്നേ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന പ്രതിപക്ഷ ആരോപണം കൂടുതല്‍ ശക്തമായി. കരട് റിപ്പോര്‍ട്ടാണ് സര്‍ക്കാരിനു കിട്ടിയതെന്നായിരുന്നു നവംബര്‍ 14 മുതല്‍ ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചത്. കിഫ്ബി വായ്പകള്‍ ഭരണഘടനാവിരുദ്ധമെന്നുള്ള റിപ്പോര്‍ടിലെ ഉള്ളടക്കം പുറത്തുവിട്ടുള്ള ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രതികരണമാണ് വിവാദമായത്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും കിഫ്ബി എടുക്കുന്ന വായ്പകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാരിനു 3100 കോടി നഷ്ടമുണ്ടാക്കിയെന്നുമുള്ള റിപ്പോര്‍ടിലെ പരാമര്‍ശം ഗൂഢാലോചനയെന്നുമായിരുന്നു ഐസകിന്‍റെ വാദം.

സ്വര്‍ണ്ണക്കടത്ത് മാഫിയയുടെ കിഫ്ബി ബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി. ആവശ്യം ഉന്നയിച്ചത് ദിവസങ്ങള്‍ക്കു മുമ്പാണ്. അതിനിടെയാണ് ശിവശങ്കറിന്റെ ചാര്‍ട്ടേസ് അക്കൗണ്ടന്റും സ്വപ്നയ്ക്ക് ലോക്കര്‍ തുറക്കാന്‍ കൂടെ കൂടി വിവാദത്തില്‍പ്പെട്ട വേണുഗോപാലിന് ബന്ധമുള്ള സ്ഥാപനത്തിന് കിഫ്ബി ഓഡിറ്റിംഗ് കരാര്‍ നല്‍കിയ വിവരം പുറത്തു വരുന്നത്. കസ്റ്റംസ് സ്വര്‍ണ്ണം പിടിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് ഈ സ്ഥാപനത്തെ രണ്ടാം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായി നിയമിച്ചത് കഫ്ബി ബോര്‍ഡ് അംഗീകരിച്ചക്കും ശ്രദ്ധേയമാണ്.

ഡല്‍ഹിയിലെ ഒരു നിയമ സ്ഥാപനത്തെയാണ് കേസ് ഏല്‍പ്പിച്ചതെന്ന് കഫ്ബിക്കെതിരെ നിയമ പോരാട്ടം നടത്തുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്‍ത്തികേയന്‍ വ്യക്തമാക്കുന്നു. കഫ്ബിക്കെതിരെയല്ല, കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിനെയാണ് താന്‍ ചോദ്യം ചെയ്യുന്നതെന്നും രഞ്ജിത് പറയുന്നു. ആര്‍.എസ്.എസുമായി നടത്തിയ ഗുഡാലോചന തെളിയിക്കാന്‍ മാത്യു കുഴല്‍ നാടനും ബി. ജെ.പി. നേതാക്കളും ധനമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്യുന്നു.

അതിനിടെ, മസാല ബോണ്ട് ഇറക്കി വിദേശത്തുനിന്ന് പണം സമാഹരിക്കാനുള്ള ആലോചനയെ ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയും പിന്താങ്ങിയിരുന്നില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. വിദേശത്തു നിന്നു പണം സമാഹരിക്കാനുള്ള സാധ്യത പലിശ നിരക്കു നോക്കാതെ ഉപയോഗപെടുത്തണമെന്ന നിലപാട് യോഗത്തില്‍ സ്വീകരിച്ചത് ധനമന്ത്രിയാണ്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുകയും ചെയ്തുവെന്ന് മിനിട്ട്‌സ് പറയുന്നു.

ആരോപണങ്ങളോടുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here