കാലവര്‍ഷം മൂന്നു ദിവസം മുന്നേ വരും

0

ഡല്‍ഹി: ഇത്തവണ കാലവര്‍ഷം മൂന്നു ദിവസം മുന്നേ എത്തിയേക്കും. സാധാരണ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം തുടങ്ങാറ്. ഇക്കുറി മെയ് 29ന് എത്തുമെന്നാണ് കാലാവസ്്ഥാ പ്രവചനം.

കേരള തീരത്ത് തുടങ്ങുന്ന മഴക്കാറുകള്‍ 45 ദിവസത്തിനുള്ളില്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും. മഴയില്‍ ഇത്തവണ കുറവ് ഉണ്ടാവില്ലെന്നും സാധാരണ ലഭിക്കുന്ന രീതിയില്‍ തന്നെ ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here