ബോബി ചെമ്മണ്ണൂരിന്റെ മെയ് ദിന ആശംസാ പോസ്റ്റിലെ ചിത്രത്തിൽ മോഹൻലാലും ആന്റണി പെരുമ്പാവൂരും; ചിരിയടക്കാനാവാതെ ക്യാപ്‌ഷൻ വായിച്ചവർ

മലയാള സിനിമയിൽ ഇന്നൊരു ഹിറ്റ്‌ നായകൻ-നിർമ്മാതാവ് കോംബോ ഉണ്ടോ എന്ന് ചോദിച്ചാൽ, മോഹൻലാൽ-ആന്റണി പെരുമ്പാവൂർ എന്ന് പറഞ്ഞു കഴിഞ്ഞ ശേഷമേ മറ്റേതെങ്കിലും പേര് മലയാളി പ്രേക്ഷകന്റെ മനസ്സിൽ കടന്നു വരൂ. ‘ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം’ എന്ന് കേട്ടാൽ അതിൽ ലാലേട്ടൻ ഉറപ്പാണ്. അങ്ങനെ സംഭവിച്ചപ്പോഴെല്ലാം ഉണ്ടായത് പ്രേക്ഷകൻ എഴുന്നേറ്റു നിന്ന് കയ്യടിച്ച ചില ചിത്രങ്ങളാണ്.ഈ തൊഴിലാളി ദിനത്തിൽ  ആശംസ അറിയിച്ചുള്ള പോസ്റ്റിടാൻ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ തിരഞ്ഞെടുത്തിരിക്കുന്നതും മലയാള സിനിമയിലെ ഈ ഹിറ്റ്‌ കോമ്പോയെയാണ്. അതിന് ഒരു പ്രത്യേക കാരണം കൂടിയുണ്ട്.

മോഹൻലാലിൻറെ സാരഥിയായാണ് ആന്റണി പെരുമ്പാവൂരിന്റെ തുടക്കം. പിന്നെ വിശ്വസ്തരായ സുഹൃത്തുക്കളായി ഇവർ മാറി. ‘നരസിംഹം’ സിനിമയാണ് ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിത്തന്നതും. ഇനി ബോബി ചെമ്മണ്ണൂർ പോസ്റ്റ് ഇടാനുള്ള കാരണവും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്.

മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി’ എന്ന് പറഞ്ഞാണ് ബോബി ചെമ്മണ്ണൂരിന്റെ മെയ് ദിനാശംസ. ഇത്തരമൊരു ക്യാപ്‌ഷൻ വായിച്ചവർക്കു ചിരിയടാക്കാനും കഴിഞ്ഞില്ല. എന്നാലിന്ന് ഇവർക്കിടയിൽ ഒരു തൊഴിലാളി- മുതലാളി ബന്ധം തന്നെ അലിഞ്ഞില്ലാതായിരിക്കുന്നു എന്ന് വ്യക്തം.അടുത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 ആണ് ഏറ്റവും ഒടുവിലത്തെ മോഹൻലാൽ-ആന്റണി പെരുമ്പാവൂർ ചിത്രം. ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹമാണ്’ ഇനി പുറത്തിറങ്ങാനുള്ള സിനിമ. ദൃശ്യം 2ൽ ആന്റണി പെരുമ്പാവൂർ പോലീസ് വേഷം ചെയ്തിരുന്ന

LEAVE A REPLY

Please enter your comment!
Please enter your name here