തിരുവനന്തപുരം കോര്‍റേഷന്‍ നിയുക്ത മേയര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍. ഫോണിലൂടെയാണ് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചത്. മോഹന്‍ലാലിന്റെ തിരുവനന്തപുരത്തെ വീട് ഉള്‍പ്പെടുന്ന മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നാണ് ആര്യ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചത്.

നമുക്കൊക്കെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരമെന്നും, അതിനെ മനോഹരമാക്കാന്‍ കിട്ടിയ സമയമാണെന്നും അദ്ദേഹം ആര്യയോട് പറഞ്ഞു.എല്ലാ പിന്തുണകളും മോഹന്‍ലാല്‍ നിയുക്ത മേയര്‍ക്ക് വാഗ്ദ്ധാനം ചെയ്യുകയും ചെയ്തു. അടുത്ത തവണ തിരുവനന്തപുരത്ത് വരുമ്ബോള്‍ നേരില്‍ കാണാമെന്നും അദ്ദേഹം ആര്യയ്ക്ക് ഉറപ്പ് നല്‍കി. ഫോണിലൂടെയാണ് മോഹന്‍ലാല്‍ ആര്യയെ അഭിനന്ദിച്ചത്.’

ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ് ഞാന്‍. വീടെവിടെയാണെന്ന് ചോദിക്കുമ്ബോള്‍ പറയുന്നത് അത് തന്നെയാണ്. അമ്മ അവിടെയില്ലാത്തതിനാല്‍ ഇടയ്ക്ക് വരാറേയുള്ളുവെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി നല്ല രീതിയില്‍ കൊണ്ടുപോകാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ലാലേട്ടന്‍ വിളിച്ചതില്‍ ഒരുപാട് സന്തോഷം.വരുമ്ബോള്‍ എന്തായാലും നേരിട്ട് കാണാം.’- എന്നായിരുന്നു ആര്യ മോഹന്‍ലാലിന് നല്‍കിയ മറുപടി.

വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്. 21വയസുകാരിയായ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. ഇതോടെ രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടവം ആര്യക്ക് സ്വന്തമാകും. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും, പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച്‌ കൊണ്ട് പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിഎസ്.സി മാത്സ് വിദ്യാര്‍ത്ഥി കൂടിയായ ആര്യ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here