വിലക്ക് തള്ളി മോഹന്‍ ഭഗവത് പാലക്കാട്ടെ സ്‌കൂളില്‍ പതാക ഉയര്‍ത്തി

0
3

പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭഗവത് പാലക്കാട്ടെ എയ്ഡഡ് സൂകളില്‍ പതാക ഉയര്‍ത്തി. മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലായിരുന്നു ചടങ്ങ്. പതാക ഉയര്‍ത്തിയശേഷം കുട്ടികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമായതിനാല്‍ അനുവദിക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് രാത്രി 11 മണിയോടെ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. വിലക്ക് ലംഘിച്ച സാഹചര്യത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here