ബിയാറിറ്റ്‌സ്: ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലുള്ളത് ഉഭയകക്ഷി പ്രശ്‌നം മാത്രമാണെന്നും മധ്യസ്ഥതയ്ക്കായി ആരെയും ബുദ്ധിമുട്ടിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സാന്നിദ്ധ്യത്തില്‍ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാന്‍സില്‍ ബിയാറിറ്റ്‌സില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

1947നു മുമ്പ് ഒന്നായിരുന്ന ഇന്ത്യയ്ക്കും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാകുമെന്ന് മോദി വ്യക്തമാക്കി. വിഷയം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിപാടിലേക്ക് ട്രംപ് മാറുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here