പൗരത്വ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ വര്‍ഗീയവാദികളെന്നു പിണറായി പറഞ്ഞു, പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

0
1

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിലും പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കൊണ്ടുവന്നവര്‍ തന്നെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമസഭയില്‍ പറഞ്ഞു.

എന്തിനാണ് നിങ്ങള്‍ നുണ പറയുന്നതെന്നു ചോദിച്ച പ്രധാനമന്ത്രി സെന്‍സസും എന്‍.പി.ആറും സാധാരണ രീതിയിലുള്ള ഭരണപരമായ പ്രക്രിയ മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. 2010ലാണ് എന്‍.പി.ആര്‍ വന്നത്. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് 2014 ലാണെന്നും മോദി പറഞ്ഞു. ഇപ്പോള്‍ എന്‍.പി.ആര്‍ വോട്ടു ബാങ്ക് രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. എന്‍.പി.ആര്‍ നടപ്പാക്കില്ലെന്നു പറയുന്ന സംസ്ഥാനങ്ങള്‍ വികസന വിരോധികളാണ്. പൗരത്വ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ വര്‍ഗീയ വാദികളെന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു പറഞ്ഞതും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here