ഡല്‍ഹി: പല പ്രതിസന്ധികളിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും പുതുവര്‍ഷത്തെ പ്രതീക്ഷകളാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പങ്കുവെച്ചതെന്നും പ്രധാനമന്ത്രി നേന്ദ്രമോദി. രാജ്യത്ത് പുരോഗതിക്കായുളള അവസരങ്ങള്‍ അനവധിയെന്നും നരേന്ദ്ര മോദി പറഞ്ഞു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തിന്റെ നടപടിയെ പ്രധാനമന്ത്രി വിമര്‍ശിച്ചു. പ്രസംഗം കേള്‍ക്കാന്‍ സഭയിലുണ്ടാകേണ്ടതായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തിനോട് ചില ഉത്തരവാദിത്വം കാണിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് ഇന്ത്യ എന്ന രാജ്യത്തെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. കര്‍ഷക പ്രക്ഷോഭങ്ങളിലും പ്രതിപക്ഷ പ്രതിഷേധത്തിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും. കര്‍ഷക പ്രതിഷേധത്തില്‍ പതിനഞ്ച് മണിക്കൂര്‍ നീണ്ട് ചര്‍ച്ചയാണ് രാജ്യസഭയില്‍ നടന്നത്.
രണ്ടുമാസത്തിലേറെയായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാവികൂടി നിര്‍ണയിക്കുന്നതാണ് പ്രധാനമന്ത്രി ഇന്നത്തെ പ്രസംഗം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷം ഭാവി സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സംയുകത് കിസാന്‍ മോര്‍ച്ച ഇന്നു യോഗം ചേരും.