ഡല്‍ഹി: യു എസ് പാര്‍ലമെന്റ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം അട്ടിമറിക്കപ്പെടരുതെന്ന് മോദി പറഞ്ഞു. അധികാര കൈമാറ്റം സമാധാനപരമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി.
ഡോണള്‍ഡ് ട്രംപ് അനുകൂലികളാണ് അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നത്. ആയിരക്കണക്കിന് പേരാണ് ഇരച്ചുകയറിയത്. രണ്ടിടത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. അവ നിര്‍വീര്യമാക്കി. തോക്കുകളും പിടിച്ചെടുത്തു. പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ആദ്യം കണ്ണീര് വാതകം പ്രയോഗിച്ചു. അതിക്രമിച്ച് കയറിയ ട്രംപ് അനുകൂലികള്‍ പൊലീസുമായി ഏറ്റുമുട്ടി. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. മോദിയെ കൂടാതെ മറ്റ് ലോക നേതാക്കളും യുഎസില്‍ നടന്ന പ്രതിഷേധങ്ങളെ അപലപിച്ചു. അപമാനകരമായ സംഭവമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രതികരണം. ട്രംപും അനുയായികളും അമേരിക്കന്‍ വോട്ടര്‍മാരുടെ തീരുമാനം അംഗീകരിക്കണമെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് ട്വീറ്റ് ചെയ്തു.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ട്രംപ് അനുകൂലികള്‍ യുഎസ് കാപ്പിറ്റോള്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കയറിയത്.തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി.പ്രതിഷേധത്തിനിടെ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും നിര്‍ത്തിവയ്ക്കുകയും, കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വാഷിംഗ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
.