വാരണാസി : പ്രധാനമന്ത്രിയുടെ ഓഫീസ് വില്‍പ്പനയ്ക്ക്, വില ഏഴരക്കോടി. പ്രമുഖ വെബ്സൈറ്റായ ഒഎല്‍എക്സിലാണ് ഈ പരസ്യം പ്രചരിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയിലെ ഓഫീസാണ് വില്‍പ്പനയ്ക്ക് എന്ന് കാണിച്ച് പരസ്യം നല്‍കിയത്. ഇതില്‍ ചിത്രമടക്കമുള്ള വിശേഷണങ്ങളും നല്‍കിയിരുന്നു. നാല് മുറികളും, നാല് ബാത്ത്റൂമുകളും, റെഡ് കാര്‍പ്പറ്റ് ഏരിയയുമടങ്ങുന്ന 6500 സ്ക്വയര്‍ഫീറ്റുള്ള പ്രധാനമന്ത്രിയുടെ ഓഫീസ് വില്‍ക്കാനുണ്ടെന്ന പരസ്യമാണ് വെബ്സൈറ്റില്‍ കൊടുത്തിരുന്നത്.
പരസ്യം ശ്രദ്ധയില്‍ പെട്ടതോടെ അധികൃതര്‍ വെബ്സൈറ്റില്‍ നിന്നും അത് നീക്കം ചെയ്തു. തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. നാല് പേരാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
പ്രതി ലക്ഷ്മികാന്ത് ഓജയുടെ ഐഡിയില്‍ നിന്നാണ് പരസ്യം ഷെയര്‍ ചെയ്തിരിക്കുന്നത്. പരസ്യത്തിനായി ഫോട്ടോ എടുത്തയാളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതായി വാരണാസി പോലീസ് സീനിയര്‍ സൂപ്രണ്ട് അമിത് കുമാര്‍ പാത്തക്ക് അറിയിച്ചു. പ്രതികള്‍ക്കെതിരെ എഫ്ഐആറും ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയില്‍ വാരാണസിയെ പ്രതിനിധാനം െചയ്യുന്ന മോദിയുടെ ജവഹര്‍ നഗര്‍ മേഖലയിലെ പബ്ലിക് റിലേഷന്‍സ് ഓഫിസിെന്റ ചിത്രമാണ് നാല് കിടപ്പുമുറികളുള്ള വീട് എന്ന പേരില്‍ വെബ്സൈറ്റില്‍ വില്പനക്ക് വെച്ചത്. 6500 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന് ഏഴരക്കോടിയാണ് വിലയിട്ടത്. ലക്ഷ്മികാന്ത് ഓജ എന്നാണ് വില്പനക്കാരെന്റ പേര് രേഖപ്പെടുത്തിയിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അന്വേഷണം ആരംഭിച്ചതായും കെട്ടിടത്തിെന്റ ചിത്രമെടുത്തവരും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തവരുമുള്‍പ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തതായും വാരാണസി സീനിയര്‍ പൊലീസ് സൂപ്രണ്ട് അമിത് പഥക് അറിയിച്ചു.
സംഭവം വിവാദമായതിനു പിന്നാലെ പരസ്യം വെബ്സൈറ്റില്‍നിന്ന് നീക്കി. ആരോപിതരെ ചോദ്യംചെയ്തുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി.