6,000കോടിയുടെ പദ്ധതി ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ഞായറാഴ്ച കൊച്ചിയില്‍

സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിയിലെ പരിപാടി തുടക്കം കുറിക്കുമെന്ന പ്രധാനമന്ത്രിയുടെ മലയാളത്തിലുള്ള ട്വീറ്റ് കേരളത്തിലെ യുവജനങ്ങള്‍ക്ക് ഹരമായി. ഇടതുപക്ഷമുന്നണിയുടെ പിന്‍വാതില്‍ നിയമനങ്ങളില്‍ മനം മടുത്ത ചെറുപ്പക്കാര്‍ക്ക് മോദിയുടെ വാക്കുകള്‍ നല്‍കിയത് പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും.

കൊച്ചിയില്‍ ഞായറാഴ്ച 6,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തുന്നതിന് മുന്‍പാണ് പ്രധാനമന്ത്രി മലയാളത്തില്‍ ട്വീറ്റ് ചെയ്തത്. കേരളത്തിലെ ജനങ്ങള്‍ക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിയിലെ പരിപാടിയില്‍ തുടക്കം കുറിക്കുമെന്നും ട്വീറ്റല്‍ കുറിച്ചു. കേരളാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ അദ്ദേഹം ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ മലയാളികള്‍ക്കിടെ ഹരമായി.

ബിപിസിഎല്ലിന്‍റെ പുതിയ കെമിക്കല്‍ പ്ലാന്‍റ് ഉദ്ഘാടനവും അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ തുടങ്ങിയ രാജ്യത്തിന് സമര്‍പ്പിക്കുന്നതുമുള്‍പ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. അമ്ബലമുഗളില്‍ തന്നെ ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുത്തേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here