ഇന്ത്യയിലെ ഇന്ധനവിപണിയിലേക്ക് വിദേശ-സ്വകാര്യപങ്കാളിത്തം സ്വീകരിക്കാനുറച്ച് മോഡി സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഹരികള്‍ മുഴുവന്‍ വിറ്റൊഴിയാനാണ് തീരുമാനം.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ ബിപിസിഎല്‍, ഷിപ്പിങ്ങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ , ടിഎച്ച്ഡിസി ഇന്ത്യ,നീപ്കോ എന്നിവയില്‍ സര്‍ക്കാരിനുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കാനാണ് സെക്രട്ടറി തല അനുമതിയായത്.

വാജ്പേയി സര്‍ക്കാര്‍ ബിപിസിഎല്ലും എച്ച്പിസിഎല്ലും സ്വകാര്യവല്‍കരിക്കാന്‍ നടത്തിയ നീക്കത്തിന്റെ തുടര്‍ച്ചയാണ് മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സൗദിയുടെ അരാംകോ, കുവൈറ്റ് പെട്രോളിയം, ബ്രിട്ടീഷ് കമ്പനിയായ ബിപി, മലേഷ്യന്‍ കമ്പനിയായ പെട്രോണാസ്, എന്നീ കമ്പനികളാണ് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഓഹരി വാങ്ങാന്‍ മുന്നോട്ട് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here