മോഡിയുടെ മാറ്റ് കൂട്ടാന്‍  പരസ്യത്തിന് ചെലവ് 4300 കോടി

0
നാലുകൊല്ലത്തെ ഭരണക്കാലത്തിനിടയില്‍ 4300 കോടി രൂപ പരസ്യം നല്‍കാനായി മാത്രം ചെലവഴിച്ച് നരേന്ദ്രമോഡി സര്‍ക്കാര്‍. ദൃശ്യ-അച്ചടി മാധ്യമങ്ങള്‍, മറ്റ് പരസ്യങ്ങള്‍ എന്നിവ നല്‍കാനായി മാത്രം ഇത്രയും തുക ചെലവഴിച്ചതായാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നത്. ദൃശ്യമാധ്യമങ്ങളിലെ പരസ്യത്തിന് 2079.87 കോടിയും അച്ചടിമാധ്യമങ്ങളിലെ പരസ്യത്തിന് 1732.15 കോടിയും മറ്റിനങ്ങളില്‍ 531.24 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.
പ്രചരണപരിപാടികള്‍ക്കായി ഏറ്റവും കൂടുതല്‍ തുക പൊതുഖജനാവില്‍ നിന്നും ചെലവഴിച്ച സര്‍ക്കാരെന്ന പേരും ഇതോടെ മോഡിക്ക് ലഭിച്ചു. സര്‍ക്കാരിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാനും ജനമനസില്‍ ഇടംതേടാനും കഴിയുമെന്ന തിരിച്ചറിവിലാണ് കേന്ദ്രസര്‍ക്കാര്‍ പരസ്യം നല്‍കുന്നതിലും കഴിയുന്നത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2019 -ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. മോഡി സര്‍ക്കാര്‍ അവസാനവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ പരസ്യയിനത്തില്‍ കോടികളുടെ കുത്തൊഴുക്കാകും വരാനിരിക്കുന്നതും.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here