വൈദ്യുതി വിതരണ കമ്ബനി ഉപദ്രവിക്കുകയാണെന്ന് കാണിച്ച് മധ്യപ്രദേശില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് ഛത്തര്‍പുര്‍ ഗ്രാമത്തിലെ 35 കാരനായ മുനേന്ദ്ര രജപുത് ആണ് മരിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി കുറിപ്പ് എഴുതി വെച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.
തന്റെ ശരീര ഭാഗങ്ങള്‍ വിറ്റ് വൈദ്യുതി കുടിശ്ശിക തിരിച്ചടക്കാന്‍ മൃതദേഹം സര്‍ക്കാറിന് കൈമാറണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ‘വന്‍കിട രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും അഴിമതികള്‍ നടക്കുമ്ബോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ല. അവര്‍ വായ്പയെടുക്കുകയാണെങ്കില്‍ തിരിച്ചടക്കാന്‍ മതിയായ സമയം ലഭിക്കും. അല്ലെങ്കില്‍ വായ്പ എഴുതിത്തള്ളുന്നു. എന്നാല്‍, ഒരു ദരിദ്രന് ചെറിയ തുക പോലും എടുക്കുകയാണെങ്കില്‍, എന്തുകൊണ്ടാണ് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതെന്ന് സര്‍ക്കാര്‍ അദ്ദേഹത്തോട് ഒരിക്കല്‍ പോലും ചോദിക്കില്ല. പകരം അവനെ പരസ്യമായി അപമാനിക്കുന്നു’ -മുനേന്ദ്ര രജപുത് ആത്മഹത്യ കുറിപ്പില്‍ എഴുതി.
വൈദ്യുതി വിതരണ കമ്ബനിയായ ഡിസ്കോം അധികൃതര്‍ കുടിശ്ശികയുടെ പേരില്‍ മുനേന്ദ്രയുടെ ഫ്ലാേര്‍ മില്ലും മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കോവിഡ് കാലത്ത് 87,000 രൂപ കുടിശ്ശിക വന്നതിനാണ് ഇവ പിടിച്ചെടുത്തത്.
മുനേന്ദ്രയുടെ വിള നശിച്ചതിനാലാണ് വൈദ്യുതി ബില്‍ അടക്കാന്‍ കഴിയാതിരുന്നത്തുടര്ന്ന് 87,000 രൂപ കുടിശ്ശികയായി ഡിസ്കോം നോട്ടീസ് അയക്കുകയായിരുന്നു. നോട്ടീസ് ലഭിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇദ്ദേഹത്തിന്റെ മില്ലും മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇദ്ദേഹത്തിന് മൂന്ന് പെണ്മക്കളും ഒരു മകനുമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.