ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്ന് കൊവിഡ് വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന്‍ ആഴ്ചകള്‍ക്കുള്ളില്‍ വാക്സിനേഷന് നല്കി തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും വാക്സിന് വിതരണം നടത്തുമ്ബോള്‍ കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്, ആരോഗ്യപ്രശ്നമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മോദി സര്‍വ്വകക്ഷിയോഗത്തില്‍ വ്യക്തമാക്കി.
സുരക്ഷിതമായ വില കുറഞ്ഞ വാക്സിന് വൈകാതെ തന്നെ രാജ്യത്ത് ലഭ്യമാക്കും. വാക്സിന് സംഭരണത്തിന് കോള്‍ഡ് സ്റ്റോറേജ് സംവിധാനം ശക്തിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്നും ലോകം മുഴുവന്‍ വാക്സിനുമായി ബന്ധ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്സിന് വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച തുടരുകയാണെന്നും സര്‍വകക്ഷി യോഗത്തില്‍ മോദി പറഞ്ഞു.കോവിഡിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനും വാക്സിന് വിതരണം സംബന്ധിച്ച് ധാരണയില്‍ എത്താനുമാണ് മോദി സര്‍വകക്ഷിയോഗം വിളിച്ചത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വാക്സിന് വിതരണത്തിന് തയ്യാറാവും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
വിദഗ്ധര്‍ അംഗീകാരം നല്കുന്ന മുറയ്ക്ക് തന്നെ വാക്സിനേഷന് രാജ്യത്ത് ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്, ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുക എന്നും മോദി യോഗത്തില്‍ പറഞ്ഞു. വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കേന്ദ്രം യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. കുറഞ്ഞ നിരക്കില്‍ വാക്സിന് ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ലോകം തയ്യാറെടുക്കുന്നത്.