ഡല്‍ഹി: ഡല്‍ഹി-മീററ്റ് അതിവേഗ തുരങ്കപാതയുടെ നിര്‍മാണ കരാര്‍ ചൈനീസ് കമ്പനിക്ക് കൈമാറിയ കേന്ദ്രനടപടിക്കെതിരെ പ്രതിഷേധം ശക്തം.  ഡല്‍ഹി -മീററ്റ് റാപിഡ് റെയില്‍ പദ്ധതി നിര്‍മാണ കരാറിന്റെ ഭാഗമായി ചൈനീസ് കമ്പനിയെയും കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. റീജിയണല്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതിയുടെ ഒരു ഭാഗത്ത് 5.6 കിലോമീറ്റര്‍ ഭൂഗര്‍ഭ തുരങ്കം നിര്‍മിക്കാനുള്ള കരാറാണ് നല്‍കിയത്. ചൈനീസ് കമ്പനിയായ ഷാങ്ഹായ് ടണല്‍ എഞ്ചിനീയറിംഗ് ലിമിറ്റഡിനാണ് കരാര്

ന്യൂ അശോക് നഗര്‍ മുതല്‍ സാഹിയാബാബാദ് വരെയുള്ള ഭൂഗര്‍ഭ പാത നിര്‍മിക്കാനുള്ള കരാര്‍ ആണ് നല്‍കിയിട്ടുള്ളത്. നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനാണ് (എന്‍സിആര്‍ടിസി) പദ്ധതി നടപ്പിലാക്കുന്നത്. ആറ് മാസം മുമ്പ് നടത്തിയ ലേലത്തില്‍ വന്‍കിട ഇന്ത്യന്‍ കമ്പനികളെ പിന്തള്ളി ചൈനീസ് സ്ഥാപനം ഏറ്റവും കുറഞ്ഞ തുക ലേലം വിളിച്ച് വിജയിച്ചത് വലിയ വിവാദമായിരുന്നു. ഇതിനു ശേഷമാണ് 1000 കോടി രൂപയുടെ കരാര്‍ ചൈനീസ് കമ്പനിക്ക് തന്നെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായത്.

ചൈനീസ് കമ്പനിക്ക് കരാര്‍ നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ സമൂഹമാധ്യമങ്ങളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഭാരതത്തിനു ആത്മനിര്‍ഭര്‍ ഭാരതത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന കേന്ദ്രത്തിന്റെ നടപടി സ്വീകാര്യമല്ലെന്നാണ് പ്രധാനവിമര്‍ശനം. ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചുവോ എന്നാണ് മറ്റ് ചിലര്‍ ഉയര്‍ത്തുന്ന പരിഹാസം. നിയന്ത്രണരേഖയില്‍ ജീവന്‍നഷ്ടപ്പെട്ട സൈനികരോടുള്ള അനാദരവാണ് സര്‍ക്കാര്‍ നടപടിയെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here