രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി, അഴിമതി അനുവദിക്കില്ല

0

ഡല്‍ഹി: രാജ്യത്ത് മൂന്നു മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു വർഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നു. പക്ഷെ കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട്. അഴിമതി നടത്തുന്നവരെ വെറുതെവിടില്ലെന്നും തന്റെ ബന്ധുക്കളാണെങ്കിലും സംരക്ഷിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാവപ്പെട്ടവരെ സഹായിക്കാൻ ചില പ്രഖ്യാപനങ്ങൾ ഉടൻ നടത്തുമെന്നും മോദി ബിജെപി ദേശീയ നിർവ്വാഹകസമിതി യോഗത്തെ അറിയിച്ചു.  1400 എംഎൽഎമാരും 337 എംപിമാരും പങ്കെടുത്ത വിപുലീകൃത ബിജെപി ദേശീയ നിർവ്വാഹകസമിതി യോഗത്തിൽ അഴിമതിക്കെതിരെ ശക്തമായ സന്ദേശമാണ് നരേന്ദ്ര മോദി നല്കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here