തിരുവനന്തപുരം: തോറ്റവരെ കൂട്ടത്തോടെ ജയിപ്പിച്ച കേരള സര്‍വകലാശാല മോഡറേഷന്‍ തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം. നൂറു കണക്കിനു വിദ്യാര്‍ത്ഭത്ഥികളെയാണ് കമ്പ്യൂട്ടര്‍ ശൃംഖലയില്‍ കൃത്രിമം കാട്ടി ജയിപ്പിച്ചത്.

2016 ജൂണ്‍ മുതല്‍ 2019 ജനുവരിവരെ നടന്ന 16 പരീക്ഷകളിലാണു മോഡറേഷന്‍ മാര്‍ക്ക് കൃത്രിമമായി കൂട്ടി നല്‍കിയിരിക്കുന്നത്. ബി.എ, ബി കോം, ബി.ബി.എ, ബി.സി.എ ഫലങ്ങളിലും എല്‍.എല്‍.ബി, ബിടെക് പുനര്‍മൂല്യനിര്‍ണയത്തിലും കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. പരീക്ഷാ വിഭാഗത്തില്‍ നിന്നു കഴിഞ്ഞ വര്‍ഷം സ്ഥലം മാറിപോയ വനിതാ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചായിരുന്നു കൃത്രിമം. ഇവരെ സസ്‌പെഷന്‍ഡ് ചെയ്തു സംഭവം ഒതുക്കാനുള്ള ശ്രമത്തിലാണ് സര്‍വകലാശാല.

പാസ് ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 16 പരീക്ഷകളിലായി 76 മാര്‍ക്ക് മോഡറേഷന്‍ നല്‍കി ഫലം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് മോഡറേഷന്‍ 132 മാര്‍ക്ക് എന്നു തിരുത്തി. 2016ല്‍ ഒന്നാം സെമസ്റ്റര്‍ തോറ്റ മിക്ക വിദ്യാര്‍ത്ഥികളും റിസള്‍ട്ടില്‍ ജയിച്ചു. എന്നാല്‍, ഇതറിയാതെ ചിലര്‍ വീണ്ടും പരീക്ഷയെഴുതാന്‍ അപേക്ഷിച്ചപ്പോള്‍ സര്‍വകലാശാല നിരസിച്ചു. തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്.

സംഭവം വിവാദമായതോടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു വി.സി. അടക്കമുള്ളവര്‍ തയാറെടുക്കന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here