മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

0

ദഹോദ്: വീണ്ടും ആള്‍ക്കൂട്ട ക്രൂരത. ഗുജറാത്തില്‍ യുവാവിനെ ഒരു സംഘം തല്ലിക്കൊന്നു. മോഷ്ടാവെന്നാരോപിച്ചാണ് നടപടി.

ദഹോദ് ജില്ലയിലുള്ള കാളി മഹുദി ഗ്രാമത്തിലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് ജനക്കൂട്ടം രണ്ടുപേരെയും മര്‍ദ്ദിച്ചത്. ഇരുപതോളം വരുന്ന സംഘമാണ് ആക്രമണത്തിനു പിന്നില്‍. ദഹോദിലന് സമീപത്തെ ഗ്രാമമായ ഉന്‍ദാറിലുള്ള അജ്മല്‍ വഹോനിയ (22)യാണ് മരിച്ചത്. ഇയാളുടെ സുഹൃത്തും അംബാലിയിലെ ഖജുരിയ സ്വദേശിയുമായ ഭാരു മാഥുര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here